അഞ്ചാലുംമൂട്: ജലക്ഷാമം രൂക്ഷമായ വെട്ടുവിളയിൽ പൊതുപൈപ്പിൽ നിന്നുള്ള വെള്ളം ഹോസ് വഴി എടുത്തത് ചോദ്യംചെയ്ത അംഗപരിമിതനെ ആർ.എസ്.പി പ്രവർത്തകർ മർദിച്ചതായി പരാതി. സി.പി.എം ഈസ്റ്റ് കമ്മിറ്റിയംഗവും വെട്ടുവിള സ്വദേശിയുമായ നവാസിനാണ് (42) മർദനമേറ്റത്.
പ്രദേശത്ത് കൗൺസിലർ സ്വർണമ്മയുടെ നേതൃത്വത്തിൽ ആർ.എസ്.പി പ്രവർത്തകരുടെ വീടുകളിലേക്ക് മാത്രമേ പൈപ്പിൽനിന്ന് ജലവിതരണം നടത്തുന്നുള്ളൂവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത്തരത്തിൽ വെള്ളമെടുക്കുന്നതിെൻറ ചിത്രങ്ങളും വിഡിയോയും സഹിതം നവാസ് ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
ഇതിെൻറ വിരോധമാണ് അക്രമിക്കാൻ കാരണമെന്ന് സി.പി.എം പ്രവർത്തകർ ആരോപിച്ചു. നവാസിനെ കൈയേറ്റം ചെയ്യുന്നത് തടയാനെത്തിയ പിതാവിനും മർദനമേറ്റു. പരിക്കേറ്റ നവാസിനെ സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നവാസിെൻറ പിതാവിെൻറ തട്ടുകട തീെവച്ച് നശിപ്പിച്ചിരുന്നത്രെ. ആക്രമണത്തിന് പിന്നിൽ മുൻ കൗൺസിലറുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.എം പ്രവർത്തകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.