അഞ്ചാലുംമൂട്: ലഹരി മാഫിയ ലക്ഷ്യംവെക്കുന്നത് വിദ്യാർഥികളെയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ലീഗൽ സർവിസ് ഓർഗനൈസേഷനും കേന്ദ്ര-സംസ്ഥാന സാമൂഹിക നീതി വകുപ്പുകളും സംയുക്തമായി നടത്തുന്ന ഒരു വർഷം നീളുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ‘നശാമുകതാ ഭാരത് അഭിയാൻ’ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്കൂൾ പ്രിൻസിപ്പൽ ആർ. സിബില അധ്യക്ഷത വഹിച്ചു. ലീഗൽ സർവിസ് ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ രാജേഷ് തൃക്കാട്ടിൽ ആമുഖ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ജെ. മായ, അഡ്വ. ബി. ബൈജു, ജെ.എം. നാസറുദ്ദീൻ, ടി.സി. ഭദ്രൻ, ഗണേഷ് കടവൂർ, എബ്രഹാം. സി, രതീഷ്, കെ.കെ. രാജേന്ദ്രൻ, സുരേഷ് റിച്ചാർഡ്, സുജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.