അഞ്ചാലുംമൂട്: പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ വേര്‍തിരിക്കല്‍ കേന്ദ്രത്തിൽ അപ്രതീക്ഷിതമായുണ്ടായ വന്‍ തീപിടിത്തം അഞ്ചാലുംമൂടിനെ ആശങ്കയിലാഴ്ത്തി. കനത്ത തീയും പുകയും കാരണം നാട്ടുകാര്‍ക്ക് തീ അണക്കാനോ സമീപത്തേക്ക് പോകാനോ സാധിച്ചിരുന്നില്ല.
എല്‍.പി സ്കൂള്‍ ഉള്‍പ്പെടെ രണ്ട് സ്കൂളുകൾ അഞ്ചാലുംമൂട്ടിലുണ്ട്. പരീക്ഷ നടക്കുന്നതിനാൽ വിദ്യാര്‍ഥികള്‍ കുറവായിരുന്നു. ഇതിനാല്‍ പുക മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ അധികംപേർക്ക് ഉണ്ടായില്ല. തീപിടിച്ച വാര്‍ത്ത അറിഞ്ഞ ഉടനെതന്നെ പഴയ ബ്ലോക്ക് ഓഫിസും പരിസരവും ജനനിബിഡമായി.
വഴിക്ക് വീതി കുറവായതിനാല്‍ വാഹനം വഴിയില്‍ നിര്‍ത്തി തീപിടിത്ത സ്ഥലത്തേക്ക് ഹോസ് ഉപയോഗിച്ചാണ് തീയണച്ചത്. തീപിടിത്തത്തിന്റെ വിഡിയോയും ചിത്രങ്ങളുമെടുക്കാന്‍ തടിച്ചുകൂടിയവര്‍ ശ്രമിച്ചത് തിക്കും തിരക്കുമുണ്ടാക്കുകയും പൊലീസ് ഇടപെട്ട് ഇവരെ മാറ്റിനിര്‍ത്തുകയും ചെയ്തു. കനത്ത പുകമൂലം ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ക്ക് റോഡ് കാണാനാകാത്ത അവസ്ഥയായിരുന്നു. തീപിടിത്തത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.