അഞ്ചാലുംമൂട്: ജോലിക്കു നിന്ന ഹോട്ടലിൽ മോഷണം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. തൃക്കരുവ പള്ളിക്കിഴക്കതിൽ ഷംനാദാണ് (37) അഞ്ചാലൂംമൂട് പൊലീസിന്റെ പിടിയിലായത്. ചെമ്മക്കാട് വായനശാലമുക്കിലുള്ള ഹോട്ടലിൽനിന്നാണ് ഇയാൾ മോഷണം നടത്തിയത്.
ഹോട്ടൽ ഉടമയുടെ വിശ്വസ്തനായിരുന്ന ഷംനാദിനെ കടയിൽതന്നെ താമസിക്കാൻ അനുവദിച്ചിരുന്നു. ഹോട്ടലിലെ മേശയിൽ പണം സൂക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ജനുവരി 31ന് രാത്രി 48,000 രൂപയും മൊബൈൽഫോണും മോഷ്ടിച്ച് ഒളിവിൽ പോവുകയായിരുന്നു.
അഞ്ചാലൂംമൂട് സ്റ്റേഷൻ ഇൻസ്പെക്ടർ ധർമജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ജയശങ്കർ, ജയചന്ദ്രൻ എന്നിവരടക്കമുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.