അഞ്ചാലുംമൂട്: രാജ്യത്തെ നടുക്കിയ പെരുമണ്‍ തീവണ്ടി ദുരന്തത്തിന് വ്യാഴാഴ്ച 33ാം വാര്‍ഷികം. ദുരന്തം നടന്ന് പതിറ്റാണ്ടുകൾ പിന്നിടുേമ്പാഴും അപകടത്തിെൻറ കാരണം ഇന്നും ദുരൂഹമായി അവശേഷിക്കുകയാണ്. 1988 ജൂലൈ എട്ടിനാണ് പെരുമണ്‍ ദുരന്തം നടന്നത്. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഉച്ചക്ക് 12.56ന് വന്ന ഐലൻറ് എക്സ്പ്രസിെൻറ എട്ട് ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. 105 പേര് മരിക്കുകയും 600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടകാരണം കണ്ടെത്താന്‍ രണ്ട് അന്വേഷണ കമീഷനെ നിയോഗിച്ചിരുന്നെങ്കിലും ടൊർണാഡോ ചുഴലിക്കാറ്റ് അടിച്ചതാണ് അപകട കാരണമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇൗ വാദം ദുരന്തത്തില്‍ മരണപ്പെട്ട 105 പേരുടെ കുടുംബാംഗങ്ങളും നാട്ടുകാരും വിശ്വസിച്ചിട്ടില്ല.
ദുരന്തം നടന്ന ദിവസം പാലത്തിലും സമീപത്തും പാളത്തില്‍ ജോലികള്‍ നടക്കുകയായിരുന്നെന്നും ഇതില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ വിശ്രമിക്കാന്പോയ സമയത്ത് പാളത്തില്‍ അറ്റകുറ്റപ്പണികളുടെ സിഗ്നലുകള്‍ സ്ഥാപിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് അപകടസമയത്ത് നാട്ടുകാര്‍ പറഞ്ഞത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളില്‍ പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്.
വ്യാഴാഴ്ച രാവിലെ പെരുമണിലെ സ്മാരക സ്തൂപത്തിന് സമീപം ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി ലൈഫ് മെംബേഴ്സ്, കടപ്പായില്‍ നഴ്സിങ് ഹോം അഞ്ചാലുംമൂട്, ഫ്രണ്ട്സ് ഓഫ് ബേര്‍ഡ്സ് അഞ്ചാലുംമൂട്, കേരള പ്രതികരണവേദി, കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ നടക്കും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹോമിയോ മെഡിക്കല്‍ ക്യാമ്പിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം ബി. ജയന്തി നിര്‍വഹിക്കും. അനുസ്മരണ കമ്മിറ്റി ചെയര്മാന് ഡോ. കെ.വി. ഷാജി അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.