അഞ്ചാലുംമൂട്: രണ്ടു മാസത്തിലേറെ ശമ്പളം ലഭിക്കാതിരുന്ന കാഞ്ഞാവെളിയിലെ അൺ എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപിക സ്കൂളിനു മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
കാഞ്ഞാവെളി മഹാത്മാ മോഡൽ സ്കൂളിലെ പ്രഥമാധ്യാപിക സുചിത്രയാണ് രാവിലെ 11ന് സ്കൂളിനു മുന്നിൽ നടക്കുന്ന സമരത്തിനിടെ ആത്മഹത്യക്ക് ശ്രമിച്ചത്.
സമരത്തിലുണ്ടായിരുന്ന സ്കൂളിലെ മറ്റ് അധ്യാപകരാണ് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു മാസമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് സ്കൂളിലെ അധ്യാപകർ സമരത്തിലായിരുന്നു.
മാനേജ്മെൻറുമായി അധ്യാപകരുടെ സംഘടന ചർച്ച നടത്തിയിരുന്നെങ്കിലും നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നെന്ന് പരാതിയുയർന്നിരുന്നു.
കഴിഞ്ഞ ദിവസം അധ്യാപകർ പ്രതിഷേധ സൂചകമായി നിൽപ് സമരം നടത്തുകയും ചെയ്തു. 17 വർഷമായി സ്കൂളിലെ അധ്യാപികയാണ് സുചിത്ര.
സംഭവം അറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ മാനേജ്മെൻറുമായി ചർച്ച നടത്തിയെങ്കിലും ശമ്പളം നൽകാൻ സന്നദ്ധമായില്ല. തുടർന്ന്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാനേജരെ തടഞ്ഞുെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.