അഞ്ചാലുംമൂട്: ഉത്സവം കാണാനെത്തിയ യുവാവിനെ തടഞ്ഞുനിർത്തി അക്രമം നടത്തിയ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. പെരുമൺ കിഴക്കേവിള വിനോദാണ് (28 -പാക്കരൻ) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. മുമ്പ് ഇയാളും പരാതിക്കാരനായ അഖിലിന്റെ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ മധ്യസ്ഥശ്രമം നടത്തിയതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.
ഫെബ്രുവരി 26ന് രാത്രി 9.30 ഓടെ പെരുമൺ ദുർഗദേവി ക്ഷേത്ര കോമ്പൗണ്ടിൽ ഉത്സവം കാണാനെത്തിയ അഖിലിനെ പ്രതിയും സുഹൃത്തുക്കളും വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും വിനോദ് കൈയിൽ കരുതിയിരുന്ന ഇടിക്കട്ടകൊണ്ട് യുവാവിന്റെ തലയിൽ ഇടിക്കുകയുമായിരുന്നു.
കേസിലെ മറ്റു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, ഗിരീഷ്, സി.പി.ഒമാരായ സുനിൽ ലാസർ, റാഫി, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.