കൊല്ലം: കൊല്ലം ബൈപാസിലെ ടോള്‍ ബൂത്തില്‍ കാമറകൾ സ്ഥാപിച്ചുതുടങ്ങി. ടോള്‍പിരിവ് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് കാമറകള്‍ സ്ഥാപിച്ച് തുടങ്ങിയത്. 24 കാമറകളാണ് സ്ഥാപിക്കുന്നത്. ആദ്യ കരാറേറ്റെടുത്ത വി.എസ് ഗ്രൂപ് കാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ടോള്‍ പ്രവര്ത്തനക്ഷമമാകാത്തതിനാലും കരാര്‍ അവസാനിച്ചതിനെതുടര്ന്നും ടോള്‍ പിരിവില്‍നിന്ന് പിന്തിരിഞ്ഞിരുന്നു. കമ്പനി അധികൃതരെത്തി ഇവ അഴിച്ചുമാറ്റി ഓഫിസുകളിലേക്ക് മാറ്റിയിരുന്നു. ഈ കാമറകളാണ് കഴിഞ്ഞ ദിവസം മുതല്‍ പുനഃസ്ഥാപിച്ച് തുടങ്ങിയത്. പൊലീസും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ബൈപാസിലെ അമിതവേഗം കണ്ടെത്തുന്നതിനായി ബൈപാസിലും പരിസരത്തുമായി 36 കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ടോള്‍ബൂത്തിലെ കാമറ ദൃശ്യങ്ങള്‍ 24 മണിക്കൂറും കമ്പനി ആസ്ഥാനത്തും ടോള്‍ബൂത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമിലും നിരീക്ഷിക്കും.
ടോള്‍ ഉടനില്ല
അഞ്ചാലുംമൂട്: കൊല്ലം ബൈപാസിലെ ടോള്‍ പിരിവ് ആരംഭിക്കുന്നത് നീട്ടിെവച്ചു. കരാര്‍ ഏറ്റെടുത്ത എ.കെ ഗ്രൂപ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും ജില്ല കലക്ടറുടെ അനുമതി ലഭിക്കാത്തതിനാല്‍ ടോള്‍പിരിവ് ആരംഭിക്കാനായിരുന്നില്ല. ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവിെൻറയും കോവിഡിെൻറയും മറവില്‍ കഴിഞ്ഞ ദിവസം ടോള്‍പിരിവ് ആരംഭിക്കാന്‍ കരാര്‍ കമ്പനി ശ്രമം നടത്തിയിരുന്നു. എന്നാല്‍, കോവിഡ് പ്രതിരോധവും ലോക്ഡൗണായതിനാലും ടോള്‍പ്ലാസക്ക് സുരക്ഷ നല്‍കാനാകില്ലെന്നും ജില്ല കലക്ടറുടെ ഉത്തരവ് ലഭിച്ചശേഷമേ ടോള്‍പിരിവ് ആരംഭിക്കാകൂ എന്നും പൊലീസ് കമ്പനി അധികൃതരെയും ദേശീയപാതാ അതോറിറ്റി അധികൃതരെയും രേഖാമൂലം അറിയിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഒരാഴ്ചത്തേക്ക് ടോള്‍ പിരിക്കുന്നത് നീട്ടിവെക്കാന്‍ കമ്പനി നിര്‍ബന്ധിതരായത്. അതേസമയം ടോള്‍പിരിവ് ഒരുവിധത്തിലും അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.