രണ്ട് വയസുകാരിയെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്​റ്റില്‍

അഞ്ചാലുംമൂട്: രണ്ട് വയസ്സുള്ള മകളെ ഉപേക്ഷിച്ച് തമിഴ്‌നാട്ടുകാരനായ കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്​റ്റിലായി. തൃക്കരുവ സ്വദേശിനിയായ യുവതിയും തമിഴ്‌നാട് സേലം സ്വദേശിയായ മോഹനപ്രസാദുമാണ് (22) അറസ്​റ്റിലായത്.

തൃക്കരുവ സ്വദേശിയുടെ ഭാര്യയായ യുവതിയാണ് ഇൻസ്​റ്റഗ്രാം വഴി പരിചയപ്പെട്ട മോഹനപ്രസാദിനൊപ്പം പോയത്. യുവതിയുടെ ഭര്‍ത്താവ് അഞ്ചാലുംമൂട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും തമിഴ്‌നാട് കുളത്തൂരില്‍ നിന്ന്​ അറസ്​റ്റ്​ ചെയ്തു.

അഞ്ചാലുംമൂട് എസ്.ഐ ഷാന്‍, എ.എസ്.ഐമാരായ അജയന്‍, ഓമനക്കുട്ടന്‍, സി.പി.ഒ രാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്​റ്റ്​ ചെയ്തത്്. 

Tags:    
News Summary - two year old daughter abandoned; the eloped woman and her lover arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.