അഞ്ചാലുംമൂട്: ബൈപാസിലെ കടവൂര്‍ മങ്ങാട് പാലത്തില്‍ കൈക്കുഞ്ഞുമായി യുവാവിനൊപ്പം ബൈക്കിലെത്തി കായലില്‍ ചാടിയ യുവതിയെ വഴിയാത്രക്കാരന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ മങ്ങാട് പാലത്തിലായിരുന്നു സംഭവം. അഷ്ടമുടി വടക്കേക്കര പനമൂട്ടില്‍ വീട്ടില്‍ ജോൺസണ് തങ്കച്ചനാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കരുനാഗപ്പള്ളി സ്വദേശിനിയായ ഭർതൃമതിയായ യുവതിയും ഫേസ്ബുക്ക് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയും സുഹൃത്തുമായ യുവാവും കൈക്കുഞ്ഞുമായി പരവൂർ പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവായ പരവൂർ പൂതക്കുളം കരടിമുക്ക് സ്വദേശിക്കെതിരെ പരാതി നൽകിയ ശേഷം ബൈക്കില്‍ എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു.
കടവൂര്‍-മങ്ങാട് പാലത്തിലെത്തിയപ്പോള്‍ യുവതി ബൈക്ക് നിര്‍ത്താനാവശ്യപ്പെടുകയും തുടര്‍ന്ന് കൈക്കുഞ്ഞിനെ യുവാവിെൻറ കൈയിലേൽപിച്ചശേഷം കായലിലേക്ക് ചാടുകയുമായിരുന്നു. സംഭവം കണ്ട യാത്രക്കാര്‍ യുവതിയെ രക്ഷിക്കാനായി കയര്‍ ഇട്ടുകൊടുത്തു. എന്നാല്‍ യുവതി കയറില്‍ പിടിച്ച് വെള്ളത്തിലേക്ക് താഴുന്നത് കണ്ടതോടെയാണ് വഴിയാത്രക്കാരനായ ജോണ്സണ് കായലിലേക്ക് ചാടി യുവതിയെ രക്ഷിച്ച് കരക്കെത്തിച്ചത്. അബോധാവസ്ഥയിലായ യുവതിയെ ജോണ്‍സണും സമീപത്തുണ്ടായിരുന്നവരും ചേർന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.യുവതിയുടെ ഗാര്‍ഹികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പരവൂർ സ്വദേശിയായ ഭര്‍ത്താവിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.