അഞ്ചാലുംമൂട്: മദ്യലഹരിയിൽ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്ത യുവാവ് പൊലീസ് പിടിയിലായി. പനയം എ.കെ.ജി ജങ്ഷൻ പാവൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ ശരത്താണ് (24) പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30ഓടെ ഇഞ്ചവിള ഭാഗത്ത് ഇയാൾ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വാഹനഗതാഗതം തടസ്സപ്പെടുത്തുകയുംചെയ്തു.
അഞ്ചാലുംമൂട് പൊലീസ് ഇൻസ്പെക്ടറുടെ നിർദേശപ്രകാരമുള്ള സംഘം സ്ഥലത്തെത്തുകയും ഇയാളെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു.ഇതിനിടെ അക്രമാസക്തനായ യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കാൻ ശ്രമിക്കുകയും ജീപ്പിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിച്ചപ്പോൾ മേശയും സ്റ്റേഷൻ സെല്ലിനുള്ളിലെ ലൈറ്റുകളും ടാപ്പുകളും നശിപ്പിച്ചു.
ഏകദേശം 25000 രൂപയുടെ നഷ്ടമാണ് ഇയാൾ വരുത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.