അഞ്ചാലുംമൂട്: യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റി അഞ്ചാലുംമൂട്ടിലേക്ക് നടത്തിയ മാർച്ചിന് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തൃക്കടവൂരിലും അഞ്ചാലുംമൂട്ടിലും കൊടിമരങ്ങൾ നശിപ്പിക്കുകയും കൊടികൾ കത്തിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്.
ജില്ല പ്രസിഡൻറ് അരുൺരാജ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുബ്ബലാൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ സായി ഭാസ്കർ, ബൈജു മോഹൻ, കരുവാ റഫീഖ്, കൗൺസിലർമാരായ അനിൽകുമാർ, അജിത്ത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.