കരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷനിലും പരിസരത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടങ്ങളിലും സാമൂഹികവിരുദ്ധ ശല്യം രൂക്ഷമെന്ന് പരാതി. മുമ്പ് പൊലീസ് പട്രോളിങ് ശക്തമായിരുന്നെങ്കിലും ഇപ്പോൾ ഇല്ല. പൊലീസ് ഔട്ട് പോസ്റ്റുണ്ടെങ്കിലും ഇവിടെ ഉദ്യോഗസ്ഥർ എത്താറേയില്ലെന്നാണ് പരാതി.ദൂരസ്ഥലങ്ങളിൽനിന്ന് തുണിക്കച്ചവടക്കാർ എന്ന വ്യാജേന തുണിക്കെട്ടിനുള്ളിൽ ലഹരിപദാർഥങ്ങൾ, കഞ്ചാവ് എന്നിവ സ്ഥിരമായി ട്രെയിൻ മാർഗം കരുനാഗപ്പള്ളിയിൽ എത്തിച്ച് വിൽപന നടത്തുന്നത് പതിവാണെന്ന് പരിസരത്തുള്ള ഡ്രൈവർമാർ പറയുന്നു.
സ്റ്റേഷന് ചുറ്റുമുള്ള തിങ്ങിനിറഞ്ഞ കാടുകൾക്കിടയിലൂടെ മാത്രമേ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ കഴിയൂ. റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങളിലും ഒരു കിലോമീറ്റർ നീളത്തിൽ കാടുവളർന്ന അവസ്ഥയിലാണ്. ഇഴജന്തുക്കളുടെയും നായ്ക്കളുടെയും ശല്യം കാരണം ഭീതിയോടെയാണ് യാത്രക്കാർ സ്റ്റേഷനിലേക്ക് വന്നുപോകുന്നത്.
കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ വന്നുപോകുന്ന സ്റ്റേഷെൻറ പരിസരമുള്ള കാടുകൾവെട്ടി സുരക്ഷ ഉറപ്പുവരുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നെങ്കിലും നടപടിയില്ല. ഇതും സാമൂഹികവിരുദ്ധർക്ക് തമ്പടിക്കാൻ സഹായകരമാകുന്നു.അടിയന്തരമായി കരുനാഗപ്പള്ളി പൊലീസ് റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും പരിശോധന കർശനമാക്കി സാമൂഹിക വിരുദ്ധശല്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.