കൊല്ലം: കോവിഡ് പ്രതിരോധത്തിനാണ് പ്രഥമ പരിഗണനയെന്ന പ്രഖ്യാപനവുമായി ജില്ലയുടെ 48ാമത് കലക്ടറായി അഫ്സാന പര്‍വീണ്‍ ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ കലക്ടര്‍ ബി. അബ്ദുല്‍ നാസറില്‍നിന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ചുമതലയേറ്റെടുത്തത്.കോവിഡ് പ്രതിരോധത്തിന് ഉൗന്നൽ നൽകി, പരമാവധിപേര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് കലക്ടർ പറഞ്ഞു. പരിസ്ഥിതി സൗഹൃദ പ്രദേശമാക്കി മാറ്റുന്നതിനൊപ്പം ജില്ലയുടെ ശുചിത്വ പരിപാലനവും ഉറപ്പാക്കും. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗം തീര്പ്പുകല്പിക്കുന്നതിന് ആത്മാര്‍ഥ പരിശ്രമമുണ്ടാകും. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചി സ്വദേശിയായ അഫ്സാന പർവീൺ 2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ അസിസ്റ്റൻറ് കലക്ടറായി പരിശീലനം പൂര്‍ത്തിയാക്കി. സബ് കലക്ടറായി പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി എറണാകുളം ജില്ല വികസന കമീഷണര്‍, കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, വൈറ്റില മൊബിലിറ്റി ഹബ് മാനേജിങ് ഡയറക്ടര്‍, കൊച്ചി മെട്രോ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സി.ഇ.ഒ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ് എറണാകുളം ജില്ല കലക്ടര്‍ ജാഫര്‍ മാലിക്. മകന്-അമാന്‍ മാലിക്.
ചുമതലയേറ്റെടുക്കൽ ചടങ്ങിൽ സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റൻറ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, എ.ഡി.എം എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.ആര്. ഗോപാലകൃഷ്ണന്, റോയി കുമാര്‍, ജയശ്രീ, ബീനാറാണി എന്നിവര്‍ പങ്കെടുത്തു.
പുതിയ ചുമതലയിലേക്ക് ബുള്ളറ്റ് വേഗത്തില്‍
കൊല്ലം: രണ്ടു വര്‍ഷക്കാലം ജില്ലയുടെ ഭരണസാരഥിയായിരുന്ന മുന്‍ ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ചുമതല കൈമാറി മടങ്ങിയത് സ്വന്തം ബുള്ളറ്റ് ബൈക്കില്‍.ഭാര്യ എം.കെ. റുക്സാനയുമൊന്നിച്ച് സഹപ്രവര്‍ത്തകരുടെ സ്നേഹം നിറഞ്ഞ യാത്രയയപ്പ് ഏറ്റുവാങ്ങിയാണ് പുതിയ ചുമതലയിലേക്ക് കടക്കുന്നത്. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായിട്ടാണ് പുതിയ നിയോഗം. പുതിയ ചുമതലയിലൂടെ സാധാരണക്കാര്‍ക്കിടയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നതിെൻറ സന്തോഷവും പങ്കിട്ടായിരുന്നു മടക്കം. പത്താം ക്ലാസുകാരനായ മകന് ഇനാമുൽ ഹക്കിെൻറ പഠനവും ഭാര്യയുടെ ടൗണ്‍ യു.പി.എസിലെ ജോലിയും കണക്കിലെടുത്ത് ജില്ലയില്‍ പുതിയൊരു വീട്ടില്‍ തൽക്കാലം തുടരാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.