പുനലൂർ: പുനലൂര്‍ െറയില്ക്രോസിന് മുകളിലൂടെ കാൽനടക്കാർക്കായി മേല്‍പാലം നിര്‍മിക്കണമെന്നുള്ള ആവശ്യം റെയില്‍വേ അഗീകരിച്ചു. ഇതിനാവശ്യമായുള്ള ഫണ്ട് പുനലൂര്‍ നഗരസഭ നല്‍കാമെന്ന് യോഗത്തില്‍ പങ്കെടുത്ത നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്മി ഏബ്രഹാം ഉറപ്പുനല്‍കി. തെന്മല, കുണ്ടറ, ആര്യങ്കാവ് സ്റ്റേഷനുകളില്‍ എക്സ്പ്രസ് തീവണ്ടികള്‍ സ്റ്റോപ് അനുവദിക്കണമെന്നാവശ്യം പരിശോധിച്ച് നടപ്പാക്കും. കൊല്ലം ചെങ്കോട്ട റൂട്ടിലെ ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യത്തിെൻറ സാങ്കേതികമായ സാധ്യത പരിശോധനക്ക് വിധേയമാക്കും.
വിസ്റ്റാഡോം കോച്ചുകള്‍ ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനത്തിനായി ഭക്തര്‍ എത്തിച്ചേരുന്ന പ്രധാന സ്റ്റേഷന് എന്ന നിലയില്‍ പുനലൂരിെൻറ സമഗ്ര വികസന സാധ്യത പരിശോധിക്കും. പുനലൂര്‍ സ്റ്റേഷനിലെ എ.സി ഷീറ്റുകള്‍ മാറ്റി ഗ്യാലവനൈറ്റ് ഷീറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളില്‍ പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. പ്ലാറ്റ്ഫോം മോടിപിടിപ്പിക്കുന്നതിെൻറ ഭാഗമായി ഗ്രാനൈറ്റ് പാകും.
കൊല്ലം മുതല്‍ പുനലൂര്‍ വരെ പാത വൈദ്യുതീകരണത്തിെൻറ കരാര്‍ നല്കുന്ന നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും പുനലൂര്‍-ചെങ്കോട്ട പാതയുടെ ടെൻഡര്‍ നടപടികള്‍ പുരോഗമിച്ചുവരുകയാണെന്നും ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചു. പുനലൂര്‍ സ്റ്റേഷന് സമഗ്രമായി നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
അപ്റോച്ച് റോഡും സബ് വേ റോഡും നവീകരിക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കും. പുനലൂര്‍ സ്േറ്റഷനില്‍ രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിക്കും. വെയ്റ്റിങ് ഷെഡുകളുടെ നവീകരണം ഉടന്‍ ആരംഭിക്കും. യോഗത്തിൽ എന്‍.കെ. പ്രേമചന്ദ്രന് എം.പി അധ്യക്ഷത വഹിച്ചു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് പേറേഷന്സ് മാനേജര്‍ നീനു ഇട്ടിയറ, പ്രിന്‍സിപ്പല്‍ ചീഫ് എന്‍ജിനീയര്‍ സുധീര്‍ പന്‍വാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കമേഴ്സ്യല്‍ മാനേജര്‍ ആര്. ധനന് ജയാലു, മധുര ഡി.ആർ.എം വി.ആര്. ലെനിന്, പുനലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം, വൈസ് ചെയര്മാന് വി.പി. ഉണ്ണികൃഷ്ണന്, തെന്മല പഞ്ചായത്ത് പ്രസിഡൻറ് കെ. ശശിധരന്, റെയില്‍വേ കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി മുൻ അംഗം എം. നാസര്ഖാന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.