കൊല്ലം: പതിറ്റാണ്ടിലേറെ പിന്നിട്ട അരിപ്പ-ചെങ്ങറ ഭൂസമരത്തിന് പരിഹാരം കാണണമെന്നും സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കലക്ടേററ്റ് മാർച്ചും ധർണയും നടത്തി. ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെയും അരിപ്പ - ചെങ്ങറ ഭൂസമര സമിതിയുടെയും നേതൃത്വത്തിൽ നടന്ന സമരം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
ആർ.പി.എൽ എസ്റ്റേറ്റിൽനിന്ന് ഭൂമി ഏറ്റെടുത്ത് നൽകാമെന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ തയാറാകണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഹാരിസൺ മലയാളം അനധികൃതമായി കൈവശം വെച്ചുവരുന്നതും മുറിച്ച് വിറ്റതുമായ ഭൂമി ഏറ്റെടുക്കുന്നതിന് കോടതിയിൽ അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുന്നു. ഇത്തരത്തിൽ ലഭ്യമായ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിന് സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അരിപ്പ ഭൂസമര നേതാവും എ.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റുമായ ശ്രീരാമൻ കൊയ്യോൻ അധ്യക്ഷതവഹിച്ചു. വി. രമേശൻ , ഷൈനി.പി വട്ടപാറ, പി. മണി അലയമൺ, വി.സി. വിജയൻ, മിനി കൃഷ്ണൻ, വരദരാജൻ, അശോകൻ എന്നിവർ സംസാരിച്ചു. ചിന്നക്കടയിൽനിന്ന് ആരംഭിച്ച മാർച്ചിന് യു. മനോഹരൻ, എ. അജിത, ടി. ശശി, എ.ടി. രാജപ്പൻ, ലക്ഷ്മി രാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.