കൊല്ലം: വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടമ്മയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. പ്രതിയും സംഭവമറിഞ്ഞെത്തിയ മാതാവും പൊലീസ് സ്റ്റേഷനിൽ തലതല്ലിപ്പൊട്ടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കിളികൊല്ലൂർ പൊലീസ് സാഹസികമായാണ് പിടികൂടിയത്. മങ്ങാട് ചാമുണ്ഡി തെക്കതിൽ സാജൻ ആണ് (36) പിടിയിലായത്.
2015 ലും, 2019 ലുമായി രണ്ടു തവണ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ കാപ കേസ്, പത്രപ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ച കേസ്, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസ് എന്നിവയിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീട്ടമ്മയെ ആക്രമിച്ചത്. തിരുവോണ ദിവസം രാത്രി പത്തരയോടെ ചാമുണ്ഡി ക്ഷേത്രത്തിനടുത്ത് വയലിൽ പുത്തൻവീട്ടിൽ രാഗേഷിെൻറ ഭാര്യയെയാണ് പ്രകോപനമില്ലാതെ ആക്രമിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ പിടികൂടുന്നതിനായി സിറ്റി സൈബർ സെല്ലിെൻറ സഹായത്തോടെ അന്വേഷണം നടത്തിവരുകയായിരുന്നു.
ഒളിത്താവളത്തിലെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. അറസ്റ്റ് അറിഞ്ഞ് ചൊവ്വാഴ്ച വൈകീട്ട് ആറോടെ സ്റ്റേഷനിലെത്തിയ ഇയാളുടെ മാതാവ് സ്റ്റേഷെൻറ ചുവരിൽ തലയടിച്ച് സ്വയം മുറിവേൽപിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയും കൈവിലങ്ങുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു.ഈ സംഭവത്തിലും പൊലീസ് കേെസടുത്തിട്ടുണ്ട്. സാജനെതിരെ കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, കിളികൊല്ലൂർ എന്നിവിടങ്ങളിൽ കേസ് നിലവിലുണ്ട്. കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദ് , എസ്.ഐമാരായ അനീഷ്, ശ്രീനാഥ്, താഹാ കോയ, അൻസർ ഖാൻ, ജയൻ സക്കറിയ, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സി.പി.ഒമാരായ സാജ്, ഡെൽഫിൻ എന്നിവരടങ്ങിയ സംലമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.