ഇരവിപുരം: മകേനാടൊപ്പം ചേർന്ന് യുവാവിനെ ആക്രമിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഒളിവിലായിരുന്ന പിതാവിനെ പിടികൂടിയത്. ആയുധങ്ങൾ കാട്ടിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വടക്കേവിള പുന്തലത്താഴം പെരുങ്കുളം നഗർ ചരുവിളവീട്ടിൽ അഷ്ടപാലൻ (54) ആണ് അറസ്റ്റിലായത്. മകൻ ആദർശിനെ (26) കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ 17ന് രാത്രി പനയം സ്വദേശി മിേൻറഷ് മോഹനെ ചൂരാങ്ങൽ പാലത്തിനടുത്ത് പിതാവും മകനും ചേർന്ന് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് കീഴിലുള്ള ഡാൻസാഫ് ടീമും ഇരവിപുരം സി.ഐ വിനോദിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘവും തിരച്ചിൽ നടത്തിവരവെയാണ് ആയുധങ്ങളുമായി ഇയാൾ ഒളിത്താവളത്തിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചത്.
തുടർന്ന് ഇരവിപുരം എസ്.ഐമാരായ അനീഷ്, ദീപു, ബിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒളിത്താവളം വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. പ്രൊബേഷനറി എസ്.ഐ അഭിജിത്ത്, ജി.എസ്.ഐ സുനിൽ, എ.എസ്.ഐ ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.