കൊല്ലം: കേരള സർവകലാശാല നടത്തിയ അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ പരീക്ഷയിൽ തട്ടാമല പന്ത്രണ്ട് മുറിയിൽ രേഷ്മ മൻസിലിൽ എ. അബ്ദുൽ റഹുമാൻ ഒന്നാം റാങ്കോടെ വിജയിച്ചു. ഇദ്ദേഹത്തിന് 74 വയസ്സുണ്ട്. കിളികൊല്ലൂർ വലിയപള്ളി ഉസ്താദായിരുന്ന അലിമൗലവിയുടെ മകനാണ്. കൊല്ലം മുസ്ലിം അസോസിയേഷൻ നടത്തുന്ന എം.എ.കെ. അറബിക് അക്കാദമിയിലെ ഇംഗ്ലീഷ് അധ്യാപകനാണ്. നസീമയാണ് ഭാര്യ. മക്കൾ: രേഷ്മ, റിയാസ്, റസീന, റജില, അലി അഹ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.