കൊല്ലം: കരിക്കോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ചതിന് ബിരുദവിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നല്ലില സ്വദേശി ആദർശ് (20) ആണ് പിടിയിലായത്. മൂന്ന് ദിവസമായി പ്രതിയും കൂട്ടാളികളും ചേർന്ന് പകലും രാത്രിയും കുണ്ടറമുതൽ കൊല്ലം വരെയുള്ള എ.ടി.എമ്മുകൾ നിരീക്ഷണം നടത്തിയശേഷമാണ് 21ന് രാത്രി പതിനൊന്നോടെ കരിക്കോട് ജങ്ഷനിലെ എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ചത്.
അന്നേദിവസം രാത്രി മുക്കടവഴി കരിക്കോട് എത്തിയ പ്രതികൾ ജങ്ഷനിൽ ആളൊഴിയുന്നതുവരെ കാത്തിരുന്നു. തുടർന്ന് ഹെൽമറ്റും കൂളിങ് ഗ്ലാസും റെയിൻകോട്ടും ധരിച്ച് എ.ടി.എമ്മിന് മുന്നിലുള്ള കാമറ നശിപ്പിച്ചു. ഒരാൾ അകത്തുകടന്ന് പത പോലുള്ള വസ്തു സ്േപ്ര ചെയ്ത് കാമറ മറച്ചതിനുശേഷം കമ്പിപ്പാരയും ചുറ്റികയും ഉപയോഗിച്ച് എ.ടി.എമ്മിെൻറ മുൻവശം തകർത്തു. ലോക്കർ തകർക്കാനുള്ള ശ്രമം വിജയിച്ചില്ല. ആ സമയം അവിടേക്ക് വന്ന കാർ കണ്ട് പ്രതികൾ പൾസർ ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് കുണ്ടറ കൊല്ലം റൂട്ടിലെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളിൽനിന്ന് സംശയം തോന്നിയ ഇരുപതോളം പേരുടെ ഫോൺ േകാൾ വിശദാംശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ നല്ലിലയിലെ വീട്ടിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ സംബന്ധിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടക്കുന്നു.
കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, കിളികൊല്ലൂർ ഇൻസ്പെക്ടർ അനിൽകുമാർ, എസ്.ഐ അരുൺഷാ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി. ജെറോം, സീനിയർ സി.പി.ഒമാരായ കെ. സീനു, ജി. മനു, എസ്. സാജു, സി.പി.ഒമാരായ ആർ. രിപു, രതീഷ്, സിജോ കൊച്ചുമ്മൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.