കൊല്ലം: ഡി.സി.സി ഓഫിസിന് നേരെയുണ്ടായ കല്ലേറിൽ പുതിയ കെട്ടിടത്തിലെ സെക്യൂരിറ്റി കാബിെൻറ ചില്ല് തകർന്നു. തിരുവോണദിവസം വൈകുന്നേരം 3.30ഓടെയാണ് സംഭവം.
വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. മതിൽചാടി ഡി.സി.സി കോമ്പൗണ്ടിൽ കടന്നവരാണ് കല്ലെറിഞ്ഞതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആരോപിച്ചു.
സംഭവത്തിൽ ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മജുൻരാജ്, അഭിലാഷ് പ്രസാദ്, മനു എസ്. ദാസ്, മുഹമ്മദ് ബിലാൽ, സജീർ, ഷമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ സി.പി.എം പാർട്ടി ഓഫിസിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞു. പ്രതിഷേധപ്രകടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, മോഹൻ ശങ്കർ, കെ. സുരേഷ് ബാബു, റാം മോഹൻ, എസ്. വിപിനചന്ദ്രൻ, സൂരജ് രവി, സന്തോഷ് തുപ്പാശ്ശേരി, ജി. ജയപ്രകാശ്, വാളത്തുംഗൽ രാജഗോപാൽ, അൻസാർ അസീസ്, കൃഷ്ണവേണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.