കൊല്ലം: ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകക്കും റെയില്‍വേ ജീവനക്കാരനായ ഭര്ത്താവിനുംനേരെ ആക്രമണം. സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് പുതിയറ തിരുത്തിയാട് കാട്ടുപറമ്പത്ത് കെ. അജല്‍ (23), കോഴിക്കോട് ചേവായൂര്‍ നെടുലില് പറമ്പില്‍ അതുല്‍ (23) എന്നിവരാണ് റെയില്‍വേ പൊലീസിെൻറ പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് മലബാര്‍ എക്സ്പ്രസിലായിരുന്നു ആക്രമണം.
മുരുക്കുംപുഴ മുതലാണ് യുവാക്കളുടെ ശല്യം ആരംഭിച്ചതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. ബി -3 കമ്പാര്‍ട്ട്മെൻറിലാണ് ഇവർ യാത്ര ചെയ്തത്. ട്രെയിന്‍ ചിറയിന്‍കീഴ് എത്തിയപ്പോള്‍ ഭര്‍ത്താവ് വാതിലിനരികിലേക്ക് പോയ സമയത്ത് യുവാക്കള്‍ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചു. ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തേപ്പാള്‍ വാക്കേറ്റമുണ്ടാകുകയും ഭര്‍ത്താവിനെ പ്രതികള്‍ കൈയേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് വര്‍ക്കല റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചു.
ട്രെയിന്‍ വര്‍ക്കലയിലെത്തിയപ്പോള്‍ പ്രതികൾ ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളാണ് അറസ്റ്റിലായവർ. ഇവര്‍ ലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ ഭര്‍ത്താവിന് സാരമായി പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.