കിളികൊല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്ത യുവാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ. കൊല്ലം വടക്കേവിള മുള്ളുവിള കരിവേലിൽ തെക്കതിൽ വിമൽ (പ്രഭു 22), വടക്കേവിള പുന്തലത്താഴ് രണ്ടാം നമ്പർ ചരുവിള വീട്ടിൽ സുബി (22), വടക്കേവിള പുത്തലത്താഴം ഗുരുദേവ നഗർ-90 ചരുവിള വീട്ടിൽ ആനന്ദ് (22) എന്നിവരും പ്രായപൂർത്തിയാകാത്ത യുവാവുമാണ് കിളികൊല്ലൂർ പൊലീസിെൻറ പിടിയിലായത്.
കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിന്ന പെൺകുട്ടിയെ കാറിലെത്തിയ സംഘം പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോകുകയായിരുന്നു. നേരം വൈകിയിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി. ഉടൻ തന്നെ സിറ്റി പൊലീസ് മുഴുവൻ സ്റ്റേഷനിലേക്കും വിവരം കൈമാറി നഗരത്തിലും സമീപ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി. കൺട്രോൾ റൂം, സൈബർ പൊലീസ് എന്നിവയുടെ നേതൃത്വത്തിലും വ്യാപക തിരച്ചിൽ നടത്തി.
സിറ്റി പൊലീസ് കമീഷണർ ടി. നാരായണെൻറ നിർദേശപ്രകാരം എ.സി.പി ജി.ഡി. വിജയകുമാറിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി. വിവിധ സംഘങ്ങളായി പൊലീസ് നടത്തിയ പരിശോധനക്കിടെ കാറിൽ കുട്ടിയുമായി എത്തിയ സംഘത്തെ തടയാൻ ശ്രമിച്ചെങ്കിലും അമിത വേഗത്തിൽ വാഹനവുമായി കടന്നുകളഞ്ഞു. വാഹനത്തെ പിന്തുടർന്ന് പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയും പെൺകുട്ടിയെ രക്ഷിച്ച് അടിയന്തര വൈദ്യസഹായം നൽകുകയും ചെയ്തു.
പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. സയന്റിഫിക് അസിസ്റ്റന്‍റ്, വിരലടയാള വിദഗ്ദർ എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിൽ പരിശോധന നടത്തി ഇൻസപെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ എ.പി. അനിഷ്, വി. സ്വാതി, വി. സന്തോഷ്, അൻസർ ഖാൻ, ജാനസ് പി. ബേബി, ജയൻ കെ. സക്കറിയ, സുധീർ, എ.എസ്.ഐ സജീല, സി.പി.ഒമാരായ അനീഷ്, പ്രശാന്ത് ശിവകുമാർ അജോ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.