കൊല്ലം: പട്ടത്താനം നീതിനഗർ മാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ സാവിത്രിയെ (72) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മകൻ സുനിൽ, പുള്ളിക്കട പുഷ്പഭവനത്തിൽ കുട്ടൻ എന്നിവർക്ക് കോടതി ജാമ്യം നിഷേധിച്ചു.
കൊല്ലം അഡീഷനൽ ജില്ല ജഡ്ജി റോയ് വർഗീസാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നപക്ഷം സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്ന േപ്രാസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
2019 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാംപ്രതിയായ മകൻ സുനിലിനോടൊപ്പം താമസിച്ചുവരുകയായിരുന്നു സാവിത്രി. വീടും വസ്തുവും എഴുതി നൽകണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് മാതാവും മകനും തമ്മിൽ വിരോധത്തിലായിരുന്നു.
സംഭവദിവസം സാവിത്രി വസ്തുവും വീടും മകൾക്ക് എഴുതി നൽകുമെന്ന സംശയത്താൽ ക്രൂരമായി മർദിച്ചു. ബോധരഹിതയായ മാതാവ് മരിെച്ചന്ന് കരുതിയ സുനിൽ സുഹൃത്തായ കുട്ടനുമായി ചേർന്ന് കുഴിച്ചുമൂടി. ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യഹരജി കുറ്റകൃത്യത്തിെൻറ ഗൗരവവും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും കണക്കിലെടുത്ത് തള്ളിയിരുന്നു.
തുടർന്ന് വീണ്ടും കേസ് നടന്നുവരുന്ന കൊല്ലം ജില്ല സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചെങ്കിലും കഴിഞ്ഞമാസം നിരസിച്ചു.
പ്രതികൾ വീണ്ടും സമർപ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്. രാസപരിശോധന വേഗത്തിൽ പൂർത്തിയാക്കി വിചാരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.