കൊല്ലം: വിവിധ ബ്രാൻഡുകളും പല വലുപ്പത്തിലും വിലയിലുമുള്ള മദ്യം വീട്ടിൽ സൂക്ഷിച്ച് ഇരട്ടിയിലധികം രൂപക്ക് വിൽപന നടത്തിവന്നയാൾ പിടിയിൽ. ചാത്തന്നൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ആദിച്ചനല്ലൂർ മൈലക്കാട് ഭാഗത്ത് മദ്യ കച്ചവടം നടത്തിയ മൈലക്കാട് എട്ടുവിളവീട്ടിൽ തൂക്കുപാലം എന്ന് വിളിക്കുന്ന സന്തോഷ് കുമാർ (45) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അബ്കാരിനിയമപ്രകാരം കേസെടുത്തു. 56 കുപ്പികളിലായി 27.400 ലിറ്റർ വിദേശമദ്യമാണ് ഇയാളുടെ വീട്ടിൽനിന്ന് പിടിച്ചത്. വിവിധ ബ്രാൻഡുകളിലുള്ള പല അളവുകളിലുള്ള മദ്യമാണ് കണ്ടെടുത്തത്. കല്ലുവാതുക്കൽ, തഴുത്തല, എഴുകോൺ എന്നി ബിവറേജുകളിൽ നിന്നും പല ദിവസങ്ങളിലായി വാങ്ങി ശേഖരിച്ചിരുന്നതാണ് ഇത്. ആവശ്യക്കാർക്ക് ഇരട്ടിയിലധികം വിലക്കാണ് മദ്യവിൽപന നടത്തിയിരുന്നത്. വിപണിയിൽ വില കുറവുള്ളതും ആവശ്യക്കാർ ഏറെയുള്ളവയുമായിരുന്നു പിടികൂടിയ മദ്യത്തിൽ കൂടുതലും. ഇയാളുടെ മദ്യ കച്ചവടത്തെപ്പറ്റി എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യവിവരം അനുസരിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ, പ്രിവന്റിവ് ഓഫിസർമാരായ ആർ.ജി. വിനോദ്, എ. ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ആർ. അനീഷ്, എം. വിഷ്ണു, കെ. അനിൽകുമാർ, ഡ്രൈവർ ബിനോജ് എന്നിവരും പങ്കെടുത്തു. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.