കൊല്ലം: അറ്റകുറ്റപ്പണിക്കായി നഗരത്തിലെ പുതിയ ഇരുമ്പുപാലം അടച്ചു. തൊട്ടുചേർന്നുള്ള പഴയ ഇരുമ്പുപാലത്തിലൂടെയാണ് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും ചെറിയ വാഹനങ്ങളും ഇരുവശത്തേക്കും കടത്തിവിടുന്നത്.
വലിയ വാഹനങ്ങൾ നഗരത്തിലെ മറ്റ് റോഡുകളിലൂടെ തിരിച്ചുവിടുകയാണ്. പാലത്തിെൻറ അനുബന്ധ റോഡിലെ വിള്ളലും ബലക്ഷയവും പരിഹരിക്കുന്നതിനായാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗത്തിെൻറ നേതൃത്വത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. 45 ദിവസത്തോളം പാലം അടച്ചിടേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാൽ, ജോലി പുരോഗമിക്കുന്നതിനനുസരിച്ച്, സാഹചര്യം നോക്കി ഒരു വശത്തേക്കുള്ള ഗതാഗതമെങ്കിലും എത്രയുംവേഗം പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കൊല്ലം വെസ്റ്റ് സി.ഐ ഷെഫീക് പറഞ്ഞു. നിലവിൽ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള പൊലീസുകാരും ട്രാഫിക് വിഭാഗവും ചേർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.