പുനലൂർ: ബുർവി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് കിഴക്കൻ മലയോരത്തുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ തൽക്കാലം അടച്ചു. പാലരുവി, തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോടൂറിസം കേന്ദ്രങ്ങളാണ് നാലുദിവസത്തേക്ക് അടച്ചത്.
െകാല്ലം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി ലൈനുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനും ലൈനുകള്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്.
ജീവഹാനി സംഭവിക്കാന്‍ സാധ്യതയുള്ള ഇത്തരം അപകടങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ അടിയന്തരമായി 9496010101, 1912, 0471-2555544, 9496061061 നമ്പറുകളിലോ 9496001912 എന്ന വാട്‌സ്ആപ് നമ്പറിലോ അറിയിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ പ്രസന്നകുമാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.