ശ്രീ​ലാ​ൽ

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: ആ​ളി​ല്ലാ​തി​രു​ന്ന വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ലാ​യി. മ​ന​യി​ൽ​കു​ള​ങ്ങ​ര കാ​വ​യ്യ​ത്ത് തെ​ക്ക​തി​ൽ ശ്രീ​ലാ​ൽ (35) ആ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​ക​തി​കു​ള​ങ്ങ​ര, ക​ന്നി​മേ​ൽ ചേ​രി, ചാ​രും​മൂ​ട് ജ​ങ്​​ഷ​ന് സ​മീ​പം ഭാ​നു​മ​തി ഭ​വ​നം കാ​വ​റ​കു​ള​ങ്ങ​ര പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന പ്ര​തി ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ചെ​മ്പ് പാ​ത്ര​ങ്ങ​ളും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്​​തു​ക്ക​ളും മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ ആ​ൾ​താ​മ​സം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വൈ​കി​യാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ആ​ശാ ഐ.​വി, ദി​ലീ​പ്, ച​ന്ദ്ര​മോ​ൻ, എ​സ്.​സി.​പി.​ഒ അ​ബു താ​ഹി​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Burglary-The accused is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.