സൈഡ്​ നൽകാത്തത്​ ചോദ്യം ചെയ്തതിന്​ ഓട്ടോയിൽ ബസ്​ ഇടിപ്പിച്ചതായി പരാതി

കൊ​ല്ലം: പി​റ​കെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വ​ശം ന​ൽ​കാ​തെ സ്വ​കാ​ര്യ ബ​സി​നോ​ട്​ മ​ത്സ​രി​ച്ച്​ വാ​ഹ​നം ഓ​ടി​ച്ച​ത്​ ചോ​ദ്യം ചെ​യ്ത​തി​ന്, പൂ​ർ​ണ ഗ​ർ​ഭി​ണി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഇ​ടി​പ്പി​ച്ച​താ​യി പ​രാ​തി. ബ​സ്​ ഇ​ടി​ച്ച്​ ഉ​യ​ർ​ന്ന്​ നി​ന്ന ഓ​ട്ടോ​യി​ൽ നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ ഗ​ർ​ഭി​ണി​യും ബാ​ലി​ക​യാ​യ മ​ക​ളും ഭ​യ​ന്നി​രു​ന്നി​ട്ടും ഏ​റെ നേ​രം ബ​സ്​ പി​റ​കോ​ട്ട്​ എ​ടു​ക്കാ​ൻ പോ​ലും കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

മാ​മൂ​ട്​ സ്വ​ദേ​ശി​യാ​യ സൈ​ജു​വി​ന്‍റെ ഓ​ട്ടോ​യി​ലാ​ണ്​ കൊ​ല്ലം ര​ണ്ടാം​കു​റ്റി​യി​ൽ​െ​വ​ച്ച്​ ബ​സ്​ ഇ​ടി​ച്ച​ത്. ചു​റ്റും​കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ വാ​ഹ​നം പി​റ​കോ​ട്ടെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഡ്രൈ​വ​ർ ത​യാ​റാ​യി​ല്ല എ​ന്നാ​ണ്​ പ​രാ​തി. ഏ​റെ നേ​ര​ത്തെ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ നാ​ട്ടു​കാ​ർ കൂ​ടു​ത​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച​തോ​ടെ​യാ​ണ്​ ഡ്രൈ​വ​ർ ബ​സ്​ പി​റ​കി​ലേ​ക്ക്​ മാ​റ്റി​യ​ത്.

Tags:    
News Summary - bus crashed into auto rickshaw for not giving side

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.