കൊല്ലം മത്സ്യമെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യം മത്സ്യഫെഡ് വിൽക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിച്ചിരുന്നു
കൊല്ലം: മത്സ്യഫെഡിെൻറ മൊബൈൽ ഫിഷ്മാർട്ടായ 'അന്തിപച്ച' വഴി ഇതരസംസ്ഥാനത്ത് നിന്നുള്ള മത്സ്യം വിറ്റു എന്ന പ്രചാരണം വാസ്തവവിരുദ്ധമെന്ന് ജില്ല അധികൃതരുടെ വിശദീകരണം. കഴിഞ്ഞദിവസം, കൊട്ടാരക്കരയിൽ 'അന്തിപച്ച' വാഹനത്തിലേക്ക് മറ്റൊരു വാഹനത്തിൽനിന്ന് മത്സ്യം കയറ്റുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കൊല്ലം മത്സ്യമെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യം മത്സ്യഫെഡ് വിൽക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ വൈറലായത്. എന്നാൽ, ഇത് സത്യമല്ലെന്ന് മത്സ്യഫെഡ് ജില്ല സി.പി.സി മാനേജർ വ്യക്തമാക്കി. അന്തിപച്ച വാഹനത്തിലേക്ക് മാറ്റിയത് തിരുവനന്തപുരം മുതലപ്പൊഴിയിൽ നിെന്നത്തിച്ച മത്തി ആണെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് ലഭിക്കാത്ത മത്സ്യങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് വാങ്ങിയാണ് അന്തിപച്ചയിൽ വിൽപന നടത്താറുള്ളത്. വിഴിഞ്ഞം, പൂവാർ, മുതലപ്പൊഴി, മുനമ്പം, ഫോർട്ടുകൊച്ചി എന്നിങ്ങനെ സംസ്ഥാനത്തെ വിവിധ തീരങ്ങളിൽനിന്ന് എത്തിക്കുന്ന മത്സ്യം സാധാരണ ബെയ്സ് സ്റ്റേഷനായ ശക്തികുളങ്ങരയിൽ െവച്ചാണ് അന്തിപച്ച വാഹനങ്ങളിലേക്ക് മാറ്റുന്നത്.
എന്നാൽ, കഴിഞ്ഞദിവസം സമയം വൈകിയതിനാൽ വിൽപനയെ ബാധിക്കുമെന്ന് കരുതി വാഹനങ്ങൾ വിട്ടുപോയതിന് ശേഷം ഒാഡർ അനുസരിച്ചുള്ള മത്സ്യം എത്തിയതാണ് വിവാദത്തിന് കാരണമായ ചിത്രങ്ങളിലേക്ക് നയിച്ചതെന്നും മാനേജർ വിശദമാക്കി.
കൊട്ടാരക്കര: മത്സ്യഫെഡിെൻറ 'അന്തിപച്ച' ഫിഷ്മാർട്ടിൽ ഇതര സംസ്ഥാന മത്സ്യം വിറ്റാൽ ശക്തമായ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ 'മാധ്യമ'ത്തോട് പറഞ്ഞു. കൊട്ടാരക്കരയിൽ കഴിഞ്ഞദിവസമുണ്ടായ വിവാദത്തിെൻറ പശ്ചാത്തലത്തിലാണ് മന്ത്രി പ്രതികരിച്ചത്. ഇതിനിടെ ഭക്ഷ്യസുരക്ഷ വിഭാഗം മത്സ്യം ശേഖരിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.