കൊല്ലം: വാഹനാപകടത്തിന് ഇടയാക്കിയ കാർ ഡ്രൈവർക്ക് ഒമ്പത് മാസം തടവും 51000 രൂപ പിഴയും ശിക്ഷ. പിഴത്തുകയിൽ 50000 രൂപ വാഹനാപകടത്തിൽ മരണപ്പെട്ട ബാലന്റെ മാതാപിതാക്കൾക്ക് കൈമാറണമെന്നും കൊല്ലം ജില്ല അഡീഷനൽ സെഷൻസ് കോടതി നാല് ജഡ്ജി എസ്. ശ്രീരാജ് ശിക്ഷ വിധിച്ചു.
അയണിവേലിക്കുളങ്ങര കോഴിക്കോട് മേക്ക് പോച്ചയിൽ വീട്ടിൽ അഖിലയെയാണ് ശിക്ഷിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിന് സെക്ഷൻ 279 പ്രകാരം മൂന്ന് മാസം തടവും ആയിരം രൂപ പിഴയും പിഴയടച്ചിെല്ലങ്കിൽ ഒരുമാസം തടവും വാഹനമിടിച്ച് മരിക്കാൻ ഇടയാക്കിയതിന് സെക്ഷൻ 304 (എ) പ്രകാരം ആറ് മാസം തടവും 50000 രൂപയുമാണ് പിഴ. പിഴയൊടുക്കിയിെല്ലങ്കിൽ രണ്ടുമാസംകൂടി തടവ് അനുവഭിക്കണം.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2019 ആഗസ്റ്റ് 18ന് വൈകുന്നേരം 6.40ന് കരുനാഗപ്പള്ളി കരോട്ട് മുക്കിൽ നിന്ന് എസ്.വി മാർക്കറ്റ് ജങ്ഷനിലേക്ക് പോയ കാർ മാർക്കറ്റ് ജങ്ഷനടുത്തായി സൈക്കളിൽ വന്ന അലൻദേവ് രാജ് എന്ന പതിനാല് വയസ്സുകാരനെ ഇടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ പിറ്റേദിവസം കുട്ടി മരിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്ക് കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. അന്നത്തെ കരുനാഗപ്പള്ളി ഇൻസ്പെക്ടറായിരുന്ന വൈ. മുഹമ്മദ് ഷാഫി രജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടറായ മഞ്ചുലാലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.