കൊല്ലം: അഷ്ടമുടിക്കായല്‍ പുനരുജ്ജീവിപ്പിക്കാന്‍ കൈകോർത്ത് നാട്. കേന്ദ്രസമിതി രൂപവത്കരിക്കുന്നതുള്പ്പെടെ പ്രവര്‍ത്തനങ്ങളുമായി കായൽ സംരക്ഷണ കര്‍മപദ്ധതി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രഖ്യാപിച്ചു. കായല്‍ സംരക്ഷണ പദ്ധതി രൂപവത്കരണത്തിനായി സി. കേശവന് സ്മാരക ടൗണ്‍ഹാളില്‍ പരിസ്ഥിതി വിദഗ്ധരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പെങ്കടുത്ത സാങ്കേതിക ശില്പശാലയിലാണ് പ്രഖ്യാപനം.
കേന്ദ്രസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പഞ്ചായത്ത് സമിതികള്‍ പ്രവര്‍ത്തിക്കും. ഇവയുടെ നിയന്ത്രണത്തില്‍ വാര്‍ഡ് തല സമിതികളും. മുഖ്യമന്ത്രി അധ്യക്ഷനായ തണ്ണീര്‍ത്തട അതോറിറ്റിയുടെ പരിധിയില്‍ അഷ്ടമുടി റാംസര്‍ സൈറ്റ് പ്രൊട്ടക്ഷന്‍ ആൻഡ് കണ്‍സര്‍വേഷന്‍ അതോറിറ്റി രൂപവത്കരിക്കുന്നതിന് സര്‍ക്കാറില്‍ ശിപാര്‍ശ നല്‍കും. കായല്‍ യാത്രയില്‍ നടത്തിയ വിവരശേഖരണം അടിസ്ഥാനമാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. മത്സ്യബന്ധന മേഖലയില്‍ നിന്നുള്ളവരെ പങ്കാളികളാക്കി ഒക്ടോബര്‍ രണ്ട് മുതൽ 10 വരെ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ റവന്യൂ, ഫിഷറീസ്, ഇന്‍ലാൻഡ് നാവിഗേഷന്‍, ഹാര്‍ബര്‍ എൻജിനീയറിങ്, ഹരിത-ശുചിത്വ മിഷനുകള്‍ എന്നിവയുടെ യോഗം സെപ്റ്റംബര്‍ 25നകം നടത്തും. ഒക്ടോബര്‍ 15നകം വകുപ്പുകള്‍ പദ്ധതികള്‍ക്ക് രൂപം നല്‍കും. ഇവ ക്രോഡീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള സമാന്തര പ്രവര്‍ത്തനവും നടത്തും. മാലിന്യം ഒഴുക്കുന്നതിെൻറ വിവരങ്ങള്‍ ഒക്ടോബര്‍ 17നകം സമര്‍പ്പിക്കാനാണ് ലക്ഷ്യം. ഇത് അടിസ്ഥാനമാക്കി ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ ശുചിത്വ മിഷന് സ്വീകരിക്കുമെന്നും മേയര്‍ വിശദീകരിച്ചു.
പദ്ധതി നടപ്പാക്കുന്നതിനൊപ്പം വിലയിരുത്തലും അനിവാര്യം
കൊല്ലം: അഷ്ടമുടിക്കായലിനായി സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം തുടർച്ചയായ വിലയിരുത്തൽ കൂടി ചേർന്നാലേ വിജയം കൈവരിക്കാനൂവെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത സുസ്ഥിര ജലവിനിയോഗ വിദഗ്ധനായ 'മഴമനുഷ്യന്‍' വിശ്വനാഥ് ശ്രീകണ്ഠയ്യ. കാലാവസ്ഥാമാറ്റം മുന്നിൽകണ്ടുള്ള സംരക്ഷണ പദ്ധതികളാണ് അഷ്ടമുടിക്കായി വേണ്ടത്. മലിനീകരണം നിയന്ത്രിക്കുന്നതിനൊപ്പം മാലിന്യത്തിെൻറ ശുദ്ധീകരണവും പുനരുപയോഗവും വേണം.
കായല്‍തീര ജീവിതവും സംരക്ഷിക്കപ്പെടണം. മലിനജലം പുനരുപയോഗപ്രദമാക്കുന്നതിെൻറ ഭാഗമായി കൃഷിക്ക് ആവശ്യമുള്ള വളം കൂടി ഉൽപാദിപ്പിക്കാം. അഷ്ടമുടിയുടെ സുരക്ഷ മുന്‍നിറുത്തിയുള്ള പഠനങ്ങള്‍ പ്രതീക്ഷ പകരുന്നു. കോര്‍പറേഷെൻറ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കൈകോര്‍ക്കുക വഴി കായലിെൻറ വീണ്ടെടുപ്പ് സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു.
നഗരാസൂത്രണ വിദഗ്ധന്‍ ബൈലി ഇ. മേനോന്, വിവിധ സെഷനുകളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. ഗീതാകുമാരി, എസ്. ജയന്, ഹണി, ജി. ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ശിൽപശാലയില് ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, എം.എല്‍.എമാരായ എം. മുകേഷ്, പി.സി. വിഷ്ണുനാഥ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് തുപ്പാശ്ശേരി, വെസ്റ്റ് കല്ലട പഞ്ചായത്ത് പ്രസിഡൻറ് ഡോ. സി. ഉണ്ണികൃഷ്ണന്, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷരായ സവിതദേവി, യു. പവിത്ര, കൗണ്‍സിലര്‍ ജോര്‍ജ് ഡി. കാട്ടില്‍, മറ്റ് കൗണ്‍സിലര്‍മാര്‍, വിവിധ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍, കോര്പറേഷന് സെക്രട്ടറി പി.കെ. സജീവ്, നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് വരദരാജന്, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവന്, സി.പി.ഐ അസി. സെക്രട്ടറി ജി. ലാലു, ആര്.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹന്‍, ഡി.സി.സി സെക്രട്ടറി പ്രിജി, സാമൂഹികസംഘടന നേതാക്കള്‍, കായല്‍ തീരത്തെ സാമുദായിക സംഘടന നേതാക്കള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, ഹൗസ്ബോട്ട് ഉടമകള്‍, മത്സ്യത്തൊഴിലാളികള്‍, റോട്ടറി, ലയണ്‍സ്, വൈസ് മെന്‍സ്, ക്ലബുകള്‍, വയനശാല പ്രതിനിധികള്‍, കുടുംബശ്രീ, എന്‍.ജി.ഒകള്‍, ക്യു.എസ്.എസ്, വ്യവസായ പ്രതിനിധികള്‍, കോര്പറേഷന് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.