ജി​ജു

ആഡംബര ബൈക്കിൽ കഞ്ചാവ് കടത്ത്; പ്രതി പിടിയിൽ

ച​ട​യ​മം​ഗ​ലം: ആ​ഡം​ബ​ര ബൈ​ക്കി​ൽ ക​ഞ്ചാ​വ്​ ക​ട​ത്തി​യ യു​വാ​വ്​ ​എ​ക്​​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. കു​മ്മി​ൾ തൃ​ക്ക​ണ്ണാ​പു​രം സ്വ​ദേ​ശി രാ​വ​ണ വി​ല്ല​യി​ൽ ജി​ജു (31) ആ​ണ്​ പി​ടി​യി​ലാ​യ​ത്. കോ​ട്ടു​ക്ക​ൽ ആ​ന​പ്പു​ഴ​ക്ക​ലി​ൽ എ​ക്​​സൈ​സ്​ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 1.039 കി​ലോ ക​ഞ്ചാ​വ് ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ട​യ്ക്ക​ൽ മ​ണി​ക​ണ്ഠ​ൻ​ചി​റ സ്വ​ദേ​ശി ജി​ത്തു ഭ​വ​നി​ൽ രാ​ഹു​ൽ (30) ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​യാ​ൾ​ക്കു​മെ​തി​രെ കേ​സ്​ എ​ടു​ത്ത​താ​യും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും എ​ക്​​സൈ​സ്​ അ​റി​യി​ച്ചു. ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ച​ന്തു, ഷൈ​ജു, ജ​യേ​ഷ്, സ​ബീ​ർ, ബി​ൻ​സാ​ഗ​ർ, ന​ന്ദു, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ലി​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Trafficking ganja on luxury bikes; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.