representative image

മാല പൊട്ടിച്ച കേസിലെ പ്രതി നൽകിയത് തെറ്റായ വിലാസം

കൊ​ല്ലം: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ഇ.​എ​സ്.​ഐ ജീ​വ​ന​ക്കാ​രി​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച്​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ന​ൽ​കി​യ​ത് തെ​റ്റാ​യ വി​ലാ​സം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ അ​വി​ടെ​യു​ള്ള ഒ​രു വി​ലാ​സം ന​ൽ​കി​യി​രു​ന്നു. റെ​യി​ൽ​വേ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് ത​ട​ത്തി​ല​ഴി​ക​ത്ത് പ​യ്യാ​മ്പ​ള്ളി​ൽ ഷെ​ഫീ​ക്ക് (31) ആ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്തു​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​മാ​ന കേ​സു​ക​ളു​ണ്ടെ​ന്ന്​ റെ​യി​ൽ​വേ പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ്​ ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ ട്രെ​യി​ൻ കാ​ത്തു​നി​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യു​ടെ മാ​ല പൊ​ട്ടി​ച്ച്​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. റെ​യി​ൽ​വേ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന്​ യാ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - chain snatching case; accused gave Wrong address

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.