അ​നി​ല്‍ കു​മാ​ര്‍

യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റില്‍

ച​വ​റ: പ​ന്മ​ന ഇ​ട​പ്പ​ള്ളി​കോ​ട്ട ജ​ങ്ഷ​നി​ല്‍വെ​ച്ച് യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പ​ന്മ​ന ചി​റ്റൂ​ര്‍ ശി​വ​മ​ന്ദി​ര​ത്തി​ല്‍ അ​നി​ല്‍ കു​മാ​ര്‍ (46) ആ​ണ് ച​വ​റ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് 1.30 മ​ണി​യോ​ടെ നാ​ട്ടു​കാ​ര്‍ നോ​ക്കി നി​ല്‍ക്കെ​യാ​ണ് പ​ന്മ​ന സ്വ​ദേ​ശി​നി​യാ​യ സ​ന്ധ്യ​ക്ക് കു​ത്തേ​ല്‍ക്കു​ന്ന​ത്. പ്ര​തി​യും യു​വ​തി​യു​ടെ ഭ​ര്‍ത്താ​വു​മാ​യു​ള്ള മു​ന്‍വി​രോ​ധ​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തേ​റ്റ യു​വ​തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ച​വ​റ പൊ​ലീ​സ് ഉ​ട​ന്‍ ത​ന്നെ പ്ര​തി​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ച​വ​റ ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​ആ​ര്‍. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, പ്ര​ദീ​പ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്, മ​നീ​ഷ്, അ​നി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്

Tags:    
News Summary - The man who tried to stab the woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.