ശാസ്താംകോട്ട: പരിചയം ഭാവിച്ച് വീട്ടമ്മയെ ബൈക്കിൽ കയറ്റി പണവും മൊബൈൽ ഫോണും അപഹരിച്ചതായി പരാതി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തോണ്ടലിൽതറ വീട്ടിൽ ശാന്തകുമാരിയാണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ 10.30ന് സ്വകാര്യ പണയ സ്ഥാപനത്തിൽപോയി വരുംവഴി പതാരം ഹൈസ്കൂൾ ജങ്ഷനിൽ ബൈക്കിൽ വന്ന യുവാവാണ് കബളിപ്പിച്ചത്. അടുത്തിടെ ഭർത്താവ് മരണപ്പെട്ട വിവരം പറഞ്ഞ് വീടിന് സമീപമിറക്കാമെന്ന് പറയുകയും ചെയ്തു.
നടക്കാൻ പ്രയാസമുള്ള ശാന്തകുമാരി ബൈക്കിൽ കയറാൻ തുടങ്ങിയപ്പോൾ കവറും പഴ്സും ഇയാൾ വാങ്ങി ബൈക്കിന് മുന്നിൽ െവച്ചു. തുടർന്ന് ബൈക്ക് യാത്രക്കിടെ പ്ലാസ്റ്റിക് കവർ റോഡിൽ ഇട്ടു. മുന്നോട്ട് നിർത്തി കവർ എടുക്കാൻ ശാന്തകുമാരിയെ റോഡിലിറക്കി. ഇവർ പിറകോട്ട് നടന്നതിനിടെ ഇയാൾ ബൈക്ക് അതിവേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു.
ശാന്തകുമാരിയുടെ നിലവിളി കേട്ട് സമീപത്തുള്ളവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സമീപത്തെ കടകളിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചു. മാസ്കും ഹെൽമറ്റും ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിട്ടില്ല. പഴ്സിൽ 2800 രൂപയും മൊബൈൽ ഫോണുമാണ് ഉണ്ടായിരുന്നത്. ശൂരനാട് പൊലീസ് അേന്വഷണം ആരംഭിച്ചു. മുമ്പ്കുന്നത്തൂരിലും സമാനമായ രീതിയിൽ വീട്ടമ്മയെ കബളിപ്പിച്ച സംഭവമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.