ഓയൂർ: ആയിരവില്ലിപ്പാറ സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹ സമരത്തിന്‍റെ 60ാം ദിവസം അയ്യായിരത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ മനുഷ്യച്ചങ്ങല നാടിന്‍റെ പ്രതിഷേധമായി. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഇളമാട് പഞ്ചായത്ത് പ്രസിഡന്‍റ് വാളിയോട് ജേക്കബ് അധ്യക്ഷതവഹിച്ചു. 60ാം ദിനത്തിൽ ബിനുകുമാർ സത്യഗ്രഹമനുഷ്ഠിച്ചു.
ചെറിയവെളിനല്ലൂർ ആയിരവില്ലിപ്പാറ ജൈവ വൈവിധ്യങ്ങളുടെ ആവാസവ്യവസ്ഥയുടെ മൂലസ്ഥാനമായതിനാൽ ഈ പ്രദേശം സംരക്ഷിക്കുക, ആയിരവില്ലിപ്പാറ ഖനനത്തിന് നൽകിയ എൻ.ഒ.സി പിൻവലിക്കുക, ആയിരവില്ലിപ്പാറ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി നടത്തിയ പ്രതിഷേധത്തിന്‍റെ ഭാഗമായി വിവിധ രാഷ്ട്രീയ മത സംഘടനാ നേതാക്കൾ അണിനിരന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ, കവി കുരീപ്പുഴ ശ്രീകുമാർ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എം. അൻസർ, ജില്ല പഞ്ചായത്തംഗം എസ്. ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ, ജി. വിക്രമൻ, കരിങ്ങന്നൂർ സുഷമ, ഡി. രാജപ്പൻ നായർ, പി.കെ. ബാലചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് അൻസാറുദ്ദീൻ, വെൽഫെയർ പാർട്ടി പ്രതിനിധി യൂസുഫ് പ്ലാമുറ്റം, പഞ്ചായത്തംഗം ജെസീന ജമീൽ, കെ.ആർ. രാധാകൃഷ്ണൻ, എസ്. അഷറഫ്, മുഹമ്മദ് റഷീദ്, ബൈജു രവീന്ദ്രൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.