കൊല്ലം: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ കുടുംബശ്രീ സമാഹരിച്ച 2.21 കോടി രൂപ മന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി. ജില്ലയിലെ അയൽക്കൂട്ട അംഗങ്ങളിൽനിന്നും ജീവനക്കാരിൽ നിന്നും സഹസംവിധാനങ്ങളിൽനിന്നുമാണ് തുക സമാഹരിച്ചത്. ഇതിനായി കുടുംബശ്രീ സംഘടിപ്പിച്ച ഞങ്ങളുമുണ്ട് കൂടെ കാമ്പയിൻ ജില്ലയിൽ പൂർത്തിയായി. 68 ഗ്രാമ സി.ഡി.എസുകളിൽനിന്ന് 1.68 കോടി രൂപയും നാല് മുനിസിപ്പാലിറ്റി സി.ഡി.എസുകളിൽനിന്ന് 14.24 ലക്ഷം രൂപയും രണ്ട് കോർപറേഷൻ സി.ഡി.എസുകളിൽനിന്നായി 21.89 ലക്ഷം രൂപയും കമ്യൂണിറ്റി ഫണ്ട് 23 ലക്ഷം രൂപയും ചേർത്താണ് തുക സമാഹരിച്ചത്. കുലശേഖരപുരം സി.ഡി.എസാണ് ഗ്രാമ സി.ഡി.എസുകളിൽ ഏറ്റവും കൂടുതൽ തുക (5,90,000 രൂപ) സമാഹരിച്ചത്. 12,34,630 രൂപ സമാഹരിച്ച കൊല്ലം സി.ഡി.എസാണ് കോർപറേഷനിൽ ഏറ്റവും കൂടുതൽ തുക കണ്ടെത്തിയത്. ജില്ലയിലെ ഏറ്റവും കൂടുതൽ തുക സമാഹരിച്ച മുനിസിപ്പാലിറ്റി സി.ഡി.എസായ കരുനാഗപ്പള്ളി ആറ്ലക്ഷം രൂപയാണ് സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.