കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ന​ദീം ഇ​ഹ്​​സാ​ൻ,

കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ്​ എ. ​നേ​ഹ,

കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​ർ എ​സ്. അ​ന​ഘ

ശിശുദിനാഘോഷം കുട്ടികളുടെ പ്രസിഡന്‍റും പ്രധാനമന്ത്രിയും നയിക്കും

കൊല്ലം: ജില്ല ശിശുക്ഷേമസമിതിയുടെയും ജില്ല ഭരണകൂടത്തിന്‍റെയും നേതൃത്വത്തിലുള്ള ശിശുദിനാഘോഷം തിങ്കളാഴ്ച നടക്കും. രാവിലെ 10ന് സെന്‍റ് ജോസഫ് കോൺവെന്‍റ് സ്കൂളിലാണ് ആഘോഷപരിപാടികൾ. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ഘോഷയാത്രക്ക് കുട്ടികളുടെ പ്രസിഡന്‍റ്, പ്രധാനമന്ത്രി, സ്പീക്കർ പദവികളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ നേതൃത്വം നൽകും.

കലക്ടർ അഫ്സാന പർവീൺ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി നദീം ഇഹ്സാൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്‍റ് എ. നേഹ അധ്യക്ഷത വഹിക്കും. സ്പീക്കർ എസ്. അനഘ മുഖ്യപ്രഭാഷണം നടത്തും. എം. മുകേഷ് എം.എൽ.എ ശിശുദിനസന്ദേശം നൽകും. മേയർ പ്രസന്ന ഏണസ്റ്റ് സമ്മാനദാനം നിർവഹിക്കും.

സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫ് ലഹരിവിരുദ്ധ പ്രഭാഷണം നടത്തും. അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർഥിനിയായ എ. നേഹയാണ് കുട്ടികളുടെ പ്രസിഡന്‍റ്. ഗവ. യു.പി.എസ് കുളത്തൂപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് പ്രധാനമന്ത്രി നദീം ഇഹ്സാൻ. അമാനുല്ല ഖാൻ-സലീന ബീവി ദമ്പതികളുടെ മകനാണ്.

സ്പീക്കർ എസ്. അനഘ മുക്കുത്തോട് ഗവ. യു.പി.എസ് ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ചവറ ചെറുശ്ശേരിഭാഗം ചെറ്റിത്തോടിൽ ഉണ്ണികൃഷ്ണപിള്ള-ശിവപ്രഭ ദമ്പതികളുടെ മകളാണ്.

Tags:    
News Summary - Children's Day celebrations will be led by the President and the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.