പത്തനാപുരം: വനമേഖലയില്‍ പലഭാഗങ്ങളിലും വ്യാജമദ്യവില്പനയും അനധികൃതവാറ്റും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി.
എക്സൈസ് റെയിഞ്ച് ഓഫിസിെൻറയും മണ്ണാറപ്പാറ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷെൻറ ആഭിമുഖ്യത്തിലാണ് പരിശോധന നടന്നത്. സഹ്യസീമ, പാലക്കുഴി തോട്, മുക്കുഴി, പാലക്കുഴി വനമേഖലകൾ കേന്ദ്രീകരിച്ച് സംഘങ്ങളാണ് റെയ്ഡ് നടത്തിയത്.
പത്തനാപുരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ്, മണ്ണറപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എക്സൈസ് പ്രിവൻറിവ് ഓഫിസർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വൈ. അനിൽ, അരുൺ വിജയൻ, സൂരജ്. പി.എസ്, വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആതിര.എം.എസ്, ആര്യമോഹൻ വനിതാ സിവിൽ എക്സൈസ് ഓഫിസർ ഗംഗ, ഫോറസ്റ്റ് വാച്ചർമാരായ ജനീഷ്, സതീശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.