കൊല്ലം: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ കുടവട്ടൂർ സ്വദേശി എച്ച്. വൈശാഖിെൻറ അനുസ്മരണ ചടങ്ങിൽ സംസാരിച്ച പ്രാദേശിക കോൺഗ്രസ് നേതാവ് ഓടനാവട്ടം വിജയപ്രകാശിനെ പാർട്ടിയിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും മന്ത്രിമാരും സാമൂഹിക സാംസ്കാരിക നേതാക്കളും വൻ ജനാവലിയും പങ്കെടുത്ത യോഗത്തിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്ത വിജയപ്രകാശ് സമൂഹമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയതായി കാട്ടിയാണ് ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് സസ്പെൻഷൻ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.