ഇരവിപുരം: ചതയദിനത്തിൽ കോവിഡ് ബോധവത്കരണവും ഗുരുദേവ ദർശനങ്ങളുടെ പ്രചാരണവുമായി ആർട്ടിസ്റ്റ് വിജയൻ.
ബുധനാഴ്ച രാവിലെ വലിയ കൂനമ്പായിക്കുളത്തെ ശ്രീനാരായണ ഗുരുവിെൻറ പ്രതിമക്കുമുന്നിൽ നിന്നായിരുന്നു തുടക്കം. ചതയദിനാഘോഷം ഇല്ലാത്തതിനാലാണ് ഇക്കുറി സ്കൂട്ടറിൽ ബോധവത്കരണവുമായി മുള്ളുവിള കാഞ്ഞിരംവിള വീട്ടിൽ ഹരിശ്രീ വിജയൻ രംഗത്തിറങ്ങിയത്.
വരകളിലെ വഴിവിളക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ തെരുവ് ചിത്രകാരന് എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രീലങ്കൻ സന്ദർശന യാത്രയിൽ പങ്കാളിയാകാനും അവസരം ലഭിച്ചിട്ടുണ്ട്. കൂനമ്പായിക്കുളത്ത് നിന്നാരംഭിച്ച ബോധവത്കരണം വർക്കലയെത്തിയശേഷം തിരികെ പാലത്തറയെത്തി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.