കോവിഡ്​ വ്യാപനം: രാഷ്​ട്രീയ പാർട്ടികളുമായി കൈകോർത്ത്​ ജില്ല ഭരണകൂടം

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പ​വ​ത്​​ക​രി​ച്ച രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ളു​ടെ ബൂ​ത്തു​ത​ല ക​മ്മി​റ്റി​ക​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് താ​ഴെ​ത​ട്ടി​ല്‍ നേ​തൃ​ത്വം ന​ല്‍ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ ബി. ​അ​ബ്​​ദു​ല്‍ നാ​സ​ര്‍.

ക​ല​ക്‌​ട​റേ​റ്റ്​ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളോ​ട് ജി​ല്ല ക​ല​ക്ട​ര്‍ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍ന്നാ​ണ് ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രാ​യ 10 പേ​രെ ബൂ​ത്തു​ത​ല ക​മ്മി​റ്റി​ക​ളി​ല്‍നി​ന്ന്​ ഉ​ള്‍പ്പെ​ടു​ത്തി അ​ത​ത് വാ​ര്‍ഡ്, പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

പ്ര​വ​ര്‍ത്ത​ന​ങ്ങ​ളോ​ട് എ​ല്ലാ രാ​ഷ്​​ട്രീ​യ​പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളും സ​ഹ​ക​ര​ണം അ​റി​യി​ച്ചു. ക്ല​ബ്ബു​ക​ളെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്നും രാ​ഷ്​​ട്രീ​യ​പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ നി​ർ​ദേ​ശി​ച്ചു.

സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ ദി​വ​സം ചു​രു​ങ്ങി​യ​ത് ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രോ​ടൊ​പ്പം സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്ക​ണം.

45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രെ​ല്ലാം കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തും. എ​ല്ലാ പ്രാ​ഥ​മി​ക-​സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​ക​ളി​ലും ആ​ശ്രാ​മം ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ലും വാ​ക്‌​സി​നേ​ഷ​നു​ള്ള സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബി​ന്ദു കൃ​ഷ്ണ, എ​ക്‌​സ്. ഏ​ണ​സ്​​റ്റ്, കു​രീ​പ്പു​ഴ മോ​ഹ​ന​ന്‍, കെ.​പി. പ്ര​കാ​ശ്, നു​ജു​മു​ദ്ദീ​ന്‍ അ​ഹ​മ്മ​ദ്, താ​മ​ര​ക്കു​ളം സ​ലീം, ന​യാ​സ് മു​ഹ​മ്മ​ദ്, ക​രി​ക്കോ​ട് ജ​മീ​ര്‍ലാ​ല്‍, കെ. ​ര​ത്‌​ന​കു​മാ​ര്‍, മ​നോ​ഹ​ര​ന്‍ ശ്രീ​നാ​ഥ്, ജി​ത്ത് ദി​ലീ​ഷ്, ബി​ജു വി​ജ​യ​ന്‍, എ.​ഡി.​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​ആ​ര്‍. ശ്രീ​ല​ത, ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ആ​ര്‍. സ​ന്ധ്യ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​ഷാ​ജി ബോ​ണ്‍സ്‌​ലെ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മൊ​ബൈ​ല്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ലാ​ബ് സ്ര​വ പ​രി​ശോ​ധ​ന

കേ​ന്ദ്ര​ങ്ങ​ൾ

ഏ​പ്രി​ല്‍ 12 - കു​ണ്ട​റ താ​ലൂ​ക്കാ​ശു​പ​ത്രി, പാ​ല​ത്ത​റ, ഓ​ച്ചി​റ, നി​ല​മേ​ല്‍, കു​ള​ത്തൂ​പ്പു​ഴ, തൃ​ക്ക​ട​വൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ

13 - നെ​ടു​മ​ണ്‍കാ​വ്, വെ​ളി​ന​ല്ലൂ​ര്‍, കു​ള​ക്ക​ട, പ​ത്ത​നാ​പു​രം, ക​ല​യ്‌​ക്കോ​ട്, മൈ​നാ​ഗ​പ്പ​ള്ളി

14 -അ​ഞ്ച​ല്‍, ശൂ​ര​നാ​ട് നോ​ര്‍ത്ത്, പാ​ല​ത്ത​റ, ഓ​ച്ചി​റ, കു​ള​ക്ക​ട, നി​ല​മേ​ല്‍

15 -കു​ണ്ട​റ താ​ലൂ​ക്കാ​ശു​പ​ത്രി, കു​ള​ത്തൂ​പ്പു​ഴ, തൃ​ക്ക​ട​വൂ​ര്‍, നെ​ടു​മ​ണ്‍കാ​വ്, വെ​ളി​ന​ല്ലൂ​ര്‍, പ​ത്ത​നാ​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ

16 -ച​വ​റ (രാ​വി​ലെ 10ന്) ​തെ​ക്കും​ഭാ​ഗം (ഉ​ച്ച​ക്ക്​ 1.30ന്), ​ക​ല​യ്‌​ക്കോ​ട്, മൈ​നാ​ഗ​പ്പ​ള്ളി, അ​ഞ്ച​ല്‍, ശൂ​ര​നാ​ട് നോ​ര്‍ത്ത്, പാ​ല​ത്ത​റ

17 -ഓ​ച്ചി​റ, നി​ല​മേ​ല്‍, കു​ള​ക്ക​ട, കു​ള​ത്തൂ​പ്പു​ഴ, തൃ​ക്ക​ട​വൂ​ര്‍, നെ​ടു​മ​ണ്‍കാ​വ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ.

Tags:    
News Summary - covid expansion: District administration joins hands with political parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.