കൊല്ലം: നേതൃത്വത്തിെൻറ സാമ്പത്തികക്രമക്കേടുകൾ ചോദ്യം ചെയ്തതിെൻറ തുടർച്ചയായി ശിവസേന വിട്ടതിെൻറ പേരിൽ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നതായി പരാതിയുമായി ഭാരതീയ ശിവസേന സംസ്ഥാന വൈസ് പ്രസിഡൻറ് ശൂരനാട് ഹരി.
താനുൾപ്പെടെ സംഘടന പ്രവർത്തകർ വ്യാജപണപ്പിരിവ് നടത്തുന്നതായും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചു എന്നുമാണ് വ്യാജ പ്രചാരണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച് കൊല്ലം റൂറൽ എസ്.പിക്കും ഡി.ജി.പിക്കും പരാതി നൽകിയതായി അദേഹം വ്യക്തമാക്കി. വിഷയത്തിൽ മാനനഷ്ടത്തിന് പരാതി നൽകുമെന്നും അറിയിച്ചു. സംസ്ഥാന സെക്രട്ടറി ദിലീപ് ചെറുവള്ളിയും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.