കൊല്ലം: കോർപറേഷനിലെ നാല് ഡിവിഷനുകളിൽ തോൽവിയുണ്ടായ സാഹചര്യത്തിൽ സി.പി.ഐ പാർട്ടി കമീഷൻ റിപ്പോർട്ട് പ്രകാരം നേതാക്കൾക്കെതിരെ നടപടി. സംസ്ഥാന കമ്മിറ്റി അംഗം ആർ.വിജയകുമാർ, ജില്ല അസി. സെക്രട്ടറി ജി.ലാലു എന്നിവരെ കൊല്ലം സിറ്റിയിലെ സംഘടനാ ചുമതലകളിൽ നിന്ന് ഒഴിവാക്കി. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ നൗഫൽ(മങ്ങാട്), ജി. കൃഷ്ണദാസ്(ടൗൺ നോർത്ത്), എ.കെ. സോമരാജൻ (ടൗൺ സൗത്ത്) എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കും.
സിറ്റി സെക്രേട്ടറിയറ്റംഗം എസ്. വിജയൻ, സിറ്റി കമ്മിറ്റി അംഗം എസ്. അജിത്ത്, മണ്ഡലം കമ്മിറ്റി അംഗം വിനേഷ്, ലോക്കൽ കമ്മിറ്റി അംഗം എൻ. മോഹനൻ എന്നിവരെ താക്കീത് ചെയ്യും. മുൻമന്ത്രിയും പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായ കെ. രാജുവായിരുന്നു അന്വേഷണ കമീഷൻ കൺവീനർ.
തിങ്കളാഴ്ച ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് നടപടി. ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.