കൊല്ലം: നിരവധി കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കി. ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ, കൊല്ലം എക്സൈസ് പരിധികളിലായി കൊലപാതകം, കൊലപാതകശ്രമം, നരഹത്യശ്രമം, മയക്കുമരുന്ന് വ്യാപാരം തുടങ്ങി കേസുകളിൽ ഉൾപ്പെട്ട ശക്തികുളങ്ങര കന്നിമേൽ വട്ടക്കായലിന് സമീപം വേനൂർ വടക്കതിൽ വീട്ടിൽ നിഥിൻദാസിനെ (ഉണ്ണിക്കുട്ടൻ 28) ആണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം(കാപ്പ) പിടിയിലായത്.
ജില്ല മജിസ്േട്രറ്റ് പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി. സിറ്റി പൊലീസ് മേധാവി ടി. നാരായണെൻറ നിർദേശാനുസരണം സ്പെഷൽ ബ്രാഞ്ച് എ.സി.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ, എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ ഒളിയിടത്തിൽനിന്ന് പിടികൂടിയത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളിൽ പ്രതിയായ നിഥിൻദാസിനെ മുമ്പ് ഒരു തവണ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.