കുളത്തൂപ്പുഴ: പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ കോഴികളിലും വളര്‍ത്തുപക്ഷികളിലും പകര്‍ച്ചവ്യാധി പടരുന്നതായി ആശങ്ക. കോഴികളില്‍ പനി പോലെ ആരംഭിക്കുന്ന രോഗം മൂര്‍ച്ഛിച്ച് തലകുനിച്ച് പ്രത്യേകരീതിയില്‍ പിന്നിലേക്ക് ചലിപ്പിച്ച് ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലേക്കെത്തുകയും തുടര്‍ന്ന് ചാവുകയും ചെയ്യുന്നതായാണ് കാണുന്നത്. ലക്ഷണങ്ങൾ കണ്ടാൽ കോഴി വസന്തയെന്ന് തോന്നുമെങ്കിലും ഇത് ആ അസുഖമല്ലെന്ന് വ്യക്തമായി.
പകര്‍ച്ചവ്യാധി സംബന്ധിച്ച വിവരം നല്കി ആശുപത്രിയില്‍നിന്ന് മരുന്ന് വാങ്ങിനല്കിയാല് പോലും ദിവസങ്ങളോളം അസുഖം നീണ്ട് ഭൂരിഭാഗവും ചാകുകയാണ്.
അസുഖത്തെ അതീജീവിക്കുന്നവ പൂർണതോതില്‍ ഭക്ഷണം കഴിക്കാനാവാതെ ദിവസങ്ങളോളം തള്ളിനീക്കുന്നതിനാല് ക്ഷീണിച്ച് ഭാരവും കുറഞ്ഞ് പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലേക്കെത്തുന്നസ്ഥിതിയാണ്. അരുമക്കോഴി പദ്ധതി വഴി പ്രദേശത്തെ വീട്ടമ്മമാര്‍ക്ക് പഞ്ചായത്ത് വഴി വിതരണം ചെയ്ത കോഴികളില്‍ പകുതിയിലധികം ഇത്തരത്തില്‍ പകര്‍ച്ചവ്യാധി വന്ന് ചത്തതായും ബാക്കിയുള്ളവയിലേക്കും അസുഖം പടരുന്നതായും പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.