ജി​ല്ല ആ​ശു​പ​ത്രിയിലെ ചികിത്സാസംവിധാനം

ഹൃദയചികിത്സാരംഗത്ത് നാഴികക്കല്ലായി ജില്ല ആശുപത്രി കാത്ത് ലാബ്

കൊല്ലം: ഹൃദ്രോഗ ചികിത്സാരംഗത്ത് നാഴികക്കല്ലുമായി ജില്ല ആശുപത്രിയിലെ കാത്ത് ലാബ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ 2019 ഏപ്രില്‍ ഒന്നിന് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച കാത്ത് ലാബ് സൗകര്യം ഉപയോഗിച്ചവരുടെ എണ്ണം 2500 പിന്നിട്ടു.

മികച്ച ചികിത്സ ഉറപ്പാക്കാന്‍ കാത്ത് ലാബിന് കഴിഞ്ഞിട്ടുണ്ടെന്ന് ജില്ല ആശുപത്രി ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എ. റിയാസ് പറഞ്ഞു. ഹൃദയാഘാതവും അനുബന്ധ രോഗവുമായി എത്തുന്നവര്‍ക്ക് ഹൃദയ ധമനിയിലെ തടസ്സം മാറ്റുന്ന ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോഗ്രാം തുടങ്ങിയ ചികിത്സകളാണ് നല്‍കുന്നത്. കാരുണ്യസുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തവരാണ് പ്രധാനമായും കാത്ത് ലാബ് ഗുണഭോക്താക്കള്‍.

പദ്ധതിയുടെ ഭാഗമാകാത്തവര്‍ക്ക് 5000 രൂപ നിരക്കില്‍ ആന്‍ജിയോഗ്രാമും 10000 രൂപയും ഉപകരണ ചെലവും ഈടാക്കി ആന്‍ജിയോപ്ലാസ്റ്റി ചികിത്സയും നല്‍കുന്നുണ്ട്. മറ്റ് ആശുപത്രികളിലെ ഭീമമായ ചികിത്സാെചലവ് താങ്ങാന്‍ കഴിയാത്ത രോഗികള്‍ക്ക് വലിയൊരു ആശ്വാസമാണ് ജില്ല ആശുപത്രിയിലെ കാത്ത് ലാബ്.

Tags:    
News Summary - District hospital cath lab is a milestone in the field of cardiology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.