കൊല്ലം: മാതാപിതാക്കൾ വേർപിരിയുകയോ വിവാഹമോചന കേസുകൾ നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവർക്ക് കുട്ടിയുടെ പേരുൾപ്പെടുത്തിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ നൽകാൻ സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവ്. സംരക്ഷണ ചുമതല ഏറ്റെടുത്തവർക്ക് റേഷൻ കാർഡില്ലെങ്കിൽ, കുട്ടികൾക്കും റേഷൻ നിഷേധിക്കപ്പെടും. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണ്. സാങ്കേതിക കാരണങ്ങളാൽ കുട്ടികളുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ കഴിയാതെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഭർത്താവ് സുജിത്കുമാറിൽനിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന പരവൂരിലെ വി.എസ്. വിനയ മകെൻറ പഠനാവശ്യത്തിന് ഭർത്താവിെൻറ റേഷൻ കാർഡിൽനിന്ന് തെൻറയും മകെൻറയും പേരുകൾ നീക്കം ചെയ്ത് പുതിയ കാർഡ് ലഭിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് കമീഷന് നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.