കുടിവെള്ളക്ഷാമം: പരിഹാരത്തിന്​ പ്രത്യേക മോണിറ്ററിങ് സമിതി

കൊ​ല്ലം: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​ര​ത്തി​നാ​യി അ​തി​വേ​ഗ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ്ര​ത്യേ​ക മോ​ണി​റ്റ​റി​ങ് സ​മി​തി രൂ​പവത്​​ക​രി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍വീ​ണ്‍. ജി​ല്ല വി​ക​സ​ന​സ​മി​തി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ക​ല​ക്ട​ർ.

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നും പ​മ്പ്ഹൗ​സു​ക​ളി​ലെ മോ​ട്ടോ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നും കു​ടി​വെ​ള്ള​ സ്രോ​ത​സ്സു​ക​ള്‍ വൃ​ത്തി​യാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്കു​മെ​ന്ന്​ ക​ല​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. മൈ​ലം-​ത​ല​വൂ​ര്‍ കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ല്‍നി​ന്ന്​ മൈ​ല​ത്തേ​ക്ക് വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്റെ പ്ര​തി​നി​ധി പി.​കെ. ജോ​ണ്‍സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ലി​ക്കു​ന്നം-​പ്ലാ​പ്പ​ള്ളി റോ​ഡ് പൂ​ര്‍ത്തീ​ക​രി​ക്കു​ക, കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍ക്ക് ന​ല്‍കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം സാ​ങ്കേ​തി​ക​ത​യു​ടെ പേ​രി​ല്‍ ത​ട​സ്സ​പ്പെ​ടു​ത്താ​തി​രി​ക്കു​ക, ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ആ​ശു​പ​ത്രി പ​രി​പാ​ല​ന സ​മി​തി​ക​ള്‍ കൂ​ടു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡി​ല്‍ ന​ല്‍കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെന്ന്​ ഉ​റ​പ്പു വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി വി​ക​സ​ന സ​മി​തി​യി​ല്‍ ഉ​ന്ന​യി​ച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം മു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​വേ​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ധാ​ർ ലി​ങ്കി​ങ്, ഫോ​ട്ടോ​യെ​ടു​ക്ക​ൽ എ​ന്നി​വ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ മു​ട​ങ്ങു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ ഇ​ത് വേ​ത​ന​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ പ​രി​ഹ​രി​ച്ചു വ​രി​ക​യാ​ണെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

പു​ന​ലൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൂ​വ​ക്കാ​ട്, നെ​ടു​മ്പാ​റ, കേ​ള​ങ്കാ​വ് ത​മി​ഴ് മീ​ഡി​യം സ്‌​കൂ​ളു​കു​ക​ളി​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും തെ​ന്മ​ല ഡി​പ്പോ​ക്കാ​യി വി​ട്ടുന​ല്‍കി​യ റ​വ​ന്യൂ ഭൂ​മി​യി​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ വ​നം​വ​കു​പ്പു​മാ​യു​ള്ള ത​ര്‍ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പി.​എ​സ്. സു​പാ​ല്‍ എം. ​എ​ല്‍. എ​യു​ടെ പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.

പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട റെ​യി​ല്‍വേ വൈ​ദ്യു​തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എ​സ്.​ഇ.​ബി​യു​ടെ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ.​ പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി​യു​ടെ പ്ര​തി​നി​ധി കെ.​എ​സ്. വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ര്‍ റെ​യി​ല്‍വേ മേ​ല്‍പാ​ലം യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​ന്‍ അ​പ്രോ​ച്ച് റോ​ഡി​നു​ള്ള എ​സ്റ്റി​മേ​റ്റ് എ​ത്ര​യും പെ​ട്ടെ​ന്ന് ത​യാ​റാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍. എ​യും പു​തി​യ​കാ​വ്-​കാ​ട്ടി​ല്‍ക്ക​ട​വ് റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സി.​ആ​ര്‍. മ​ഹേ​ഷ് എം.​എ​ല്‍.​എ​യും വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ പി.​ജെ. ആ​മി​ന, എ .​ഡി.​എം ബീ​നാ റാ​ണി, ഡെ​പ്യൂ​ട്ടി ക​ല​ക് ട​ര്‍ വി​മ​ല്‍കു​മാ​ര്‍, ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Drinking water shortage-Special monitoring committee for solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.